പോക്സോ കേസ് പ്രതി പിടിയിൽ
1493860
Thursday, January 9, 2025 6:13 AM IST
കാട്ടാക്കട : സ്കൂൾ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മാറനല്ലൂർ പുന്നാവൂർ കൈതയിൽ വീട്ടിൽ കെ.സുരേഷ്(52)നെയാണ് പോക്സോ കേസിൽ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിയെ ഇയാൾ കടന്നു പിടിക്കാൻ ശ്രമിച്ചതായാണ് പരാതി. സ്കൂളിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മാറനല്ലൂർ പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.