തിരുവനന്തപുരം: 63-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യും സ​ന്ന​ദ്ധ സേ​വ​ന​ത്തി​നു​മാ​യി 6000 പേ​ര​ട​ങ്ങു​ന്ന വി​ദ്യാ​ർ​ഥി സേ​ന സ​ജ്ജ​മാ​യി. എ​സ്പി ​സി, എ​ൻഎ​സ്എ​സ്, എ​ൻസി​സി, ജെആ​ർസി, ​സ്കൗ​ട്ട് ആൻഡ് ഗൈ​ഡ്, സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം ​എ​ന്നി​വ​യി​ൽ നി​ന്നു​ള്ള 1200 പേ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ഓ​രോ ദി​വ​സ​വും ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ എ​ത്തു​ന്ന​ത്.

ക്ര​മ സ​മാ​ധാ​നം, വേ​ദി​ക​ളു​ടെ ചു​മ​ത​ല, ക​ല​വ​റ​യി​ലേ സേ​വ​നം, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ, ട്രാ​ൻ​സ്‌​പോ​ർ​ടേ​ഷ​ൻ, പ​ബ്ലിസി​റ്റി, ട്രോ​ഫി​ക​ളു​ടെ സ​ജ്ജീ​ക​ര​ണം, തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​യി​ലും വി​ദ്യാ​ർ​ഥി സേ​ന​യു​ടെ സേ​വ​നം ഉ​ണ്ടാ​കും.​എ​ല്ലാ വേ​ദി​ക​ളി​ലും വി​ദ്യാ​ർഥി ക​ൾ​ക്കുവേ​ണ്ടി നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ അ​ധ്യാ​പ​ക​രും ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​കും.

ഓ​രോ വേ​ദി​യും അ​താ​ത് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും. എ​സ്എം.​വി സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ചു വാ​ർ റൂ​മും തു​റ​ന്നി​ട്ടു​ണ്ട്. തി​ര​ഞ്ഞെ​ടു​ത്ത വോ​ള​ന്‍റിയ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം എ​സ്എം​വി സ്കൂ​ളി​ൽ വ​ച്ചു ന​ട​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ക്ര​മ സ​മാ​ധാ​ന ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നു​ള്ള പ്ര​ധി​നി​ധി ഡോ. ​പ്ര​ദീ​പ്‌ സി. ​എ​സ്, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​നി​ൽ​കു​മാ​ർ ആ​ർ എ​സ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ബീ​ർ ആ​ർ ആ​ർ. വോ​ള​ന്‍റിയ​ർ കോ​ർ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ കെ.​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.