യുവാവിനെ പോലീസ് മർദിച്ചതായി പരാതി
1493031
Monday, January 6, 2025 6:37 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദിച്ചതായി പരാതി. പരിക്കേറ്റ യുവാവ് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ചെമ്പൂർ സ്വദേശി നിഖിൽ ആണ് ചികിത്സയിൽ കഴിയുന്നത്. 31 ന് രാത്രിയാലായിരുന്നു സംഭവം.
സുഹൃത്തിന്റെ വീട്ടിൽ ഉണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് ബന്ധമില്ലാത്ത തന്നെ പോലീസ് ആക്രമിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്. നിഖിലിനെ ഒരു കാരണവും കൂടാതെ പോലീസ് മർദ്ദിച്ചു എന്നാണ് പരാതി. നിഖിലിന്റെ ദേഹമാസകലം അടിയേറ്റ പാടുകളും കൈക്ക് പൊട്ടലുമുണ്ട്. അഞ്ചോളം പോലീസുകാർ ചേർന്നാണ് നിഖിലിനെ മർദ്ദിച്ചത് എന്നാണ് ആരോപണം.