കുടിവെള്ള വിതരണം തടസപ്പെടും
1493027
Monday, January 6, 2025 6:34 AM IST
തിരുവല്ലം: കേരള വാട്ടര്‍ അഥോറിറ്റി വാട്ടര്‍ വര്‍ക്സ് സെക്ഷന്‍ വണ്ടിത്തടത്തിന്റെ കീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണ ശാലയില്‍ അടിയന്തരമായി ശുചീകരണ പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും നടത്തേണ്ടതിനാല്‍ നാളെ രാവിലെ ആറുമുതല്‍ എട്ടിന് രാവിലെ ആറുവരെ (24 മണിയ്ക്കൂര്‍) ജല വിതരണം തടസപ്പെടുന്നതാണ്.
കല്ലിയൂര്‍, വെങ്ങാനൂര്‍, പള്ളിച്ചല്‍ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെട്ട വിഴിഞ്ഞം, ഹാര്‍ബര്‍, കോവളം, വെള്ളാര്‍, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, കോട്ടപ്പുറം, തിരുവല്ലം എന്നീ വാര്‍ഡുകളിലും സമീപ പ്രദേശങ്ങളിലും ജല വിതരണം തടസപ്പെടുന്നതാണ്.
അതിനാല്‍ ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എഇ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2384852 എന്ന നമ്പറിലോ 1916 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.