ഭിക്ഷാടകയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു : പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
1493024
Monday, January 6, 2025 6:34 AM IST
കാട്ടാക്കട : ഭിക്ഷാടകയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടകേസിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ പൂവച്ചൽ വീരണകാവ് പലേലി മൺവിളവീട്ടിൽ ലാലു (45) സുഹൃത്ത് കുറ്റിച്ചൽ മേലെമുക്ക് സിതാര ഭവനിൽ സജിൻ (46) എന്നിവരാണ് പിടിയിലായത്.
കാട്ടാക്കട പൂവച്ചലിൽ ഇന്ന് രാവിലെ 11നായിരുന്നു സംഭവം. ഭിക്ഷ തേടിയെത്തിയ സ്ത്രീയെ 20 രൂപ നൽകാമെന്ന് പറഞ്ഞാണ് വീട്ടിനുള്ളിലേക്ക് കയറ്റിയത്. പിന്നാലെ മുറിപൂട്ടി.
വയോധികയുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളിൽ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സ്ത്രീ നൽകിയ മൊഴിയിലാണ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.