ആക്രി ചലഞ്ച് നടത്തി കലാമേളക്കെത്തി
1493022
Monday, January 6, 2025 6:34 AM IST
തിരുവനന്തപുരം: ആക്രി ചലഞ്ച് നടത്തി പണം സ്വരൂപിച്ച് കലാമേളക്ക് എത്തി തിരുവനന്തപുരം നെടുമങ്ങാട് പാലോട് നന്ദിയോട് എസ്കെവി എച്ച്എസ്എസ് മലയോര മേഖലയായ ഇവിടെ കൂടുതലും ട്രൈബൽ വിഭാഗത്തിൽ പെട്ട കുട്ടികളും തോട്ടം തൊഴിലാളികളുടെ മക്കളുമാണ്.
കലോത്സവത്തിൽ പങ്കെടുക്കാൻ സാന്പത്തികമായി ബുദ്ധിമുട്ട് നേരിട്ടപ്പോൾ സ്കൂളിലെ കലാവിഭാഗത്തിന്റെ ചുമതലയുള അധ്യാപകൻ എം.എസ്. അനീഷിന്റെ മനസിലുദിച്ച ആശയമാണ് ആക്രി ചലഞ്ച് .
അവധി ദിവസങ്ങളിലും പഠന ഇടവേളകളിലും കുട്ടികൾ വീടു വീടാന്തരം കയറിയിറങ്ങി ആക്രി ശേഖരിച്ചു.
ഇത് വിറ്റു 25000 രൂപയാണ് സന്പാദിച്ചത്. ഇതു കൂടാതെ സമ്മാന കൂപ്പണ്‍ വിറ്റ് 65000 രൂപയും സന്പാദിച്ചു.
സ്കൂളിലെ 54 കുട്ടികളാണ് ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പെടെയുള്ള മത്സരയിനങ്ങളിൽ മറ്റുരയ്ക്കുന്നത്.
ഗോത്രകലയായ മംഗലം കളിയിലും പൂരക്കളിയിലും സ്കൂൾ എ ഗ്രേഡ് നേടുകയും ചെയ്തു.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സ്കൂൾ ചാന്പ്യൻമാരായിരുന്നു.