സിപിഐ ഇരുമ്പ ബ്രാഞ്ച് സമ്മേളനം
1493028
Monday, January 6, 2025 6:34 AM IST
നെടുമങ്ങാട്: സിപിഐ ഇരുമ്പ ബ്രാഞ്ച് സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.
സുലൈമാൻ അധ്യക്ഷത വഹിച്ചു. അനിൽ രാജ് രക്തസാക്ഷി പ്രമേയവും, സതീഷ് കുമാർ അനുശോചന പ്രമേയവും, ശശിധരൻ സ്വാഗതവും പറഞ്ഞു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻനായർ, അഡ്വ. എസ്. എ. റഹീം, എൻ . മനോഹരൻ നായർ, അഡ്വ . ശ്രീലാൽ, മാവിറവിള രവി, ഭാസികുട്ടി നായർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, ഇരുമ്പ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.