വ്യാജ പ്രചാരണങ്ങളിൽ മറുപടിയുമായി അൽ മുക്താദിർ ചെയർമാൻ
1493034
Monday, January 6, 2025 6:37 AM IST
തിരുവനന്തപുരം: അൽ മുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോ.മുഹമ്മദ് മൻസൂർ അബ്ദുൾ സലാം തെറ്റായ പ്രചാരണത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് അൽ മുക്താദിർ സ്ഥാപനത്തിനെതിരേ ആരോപണവുമായി ഓണ്‍ലൈൻ ചാനലുകൾ രംഗത്തുവന്നത്.
ഇതോടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അൽമുക്താദിർ ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൾ സലാം. കഴിഞ്ഞ ആറോളം വർഷങ്ങളായി കേരളത്തിലെ ജനങ്ങൾക്ക് പണിക്കൂലി ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് ലാഭമായി ലഭിച്ചത്.
അഡ്വാൻസ് ഓർഡറിലൂടെ ജനങ്ങൾക്ക് നൽകിയ വിവാഹ ആഭരണങ്ങളിലൂടെ വൻ ലാഭമാണ് കല്യാണ പാർട്ടികൾക്ക് ലഭിച്ചത്. വരും വർഷങ്ങളിലും അൽ മുക്താദിർ ഈ ഓഫറുകൾ തന്നെ മുന്നോട്ടു കൊണ്ടുപോകും. ഇതിന്റെ അമർഷത്തിലാണ് അൽമുക്താദിറിന് എതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.