സണ്‍ഡേ സ്കൂൾ ദിനം ആഘോഷിച്ചു
1466522
Monday, November 4, 2024 7:14 AM IST
തിരുവനന്തപുരം: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള-കന്യാകുമാരി മഹായിടവക, ഇസിഐ വിളപ്പിൽശാല ഏരിയയുടെ ആഭിമുഖ്യത്തിൽ അഖിലലോക സണ്ഡേസ്കൂൾ ദിന റാലി സംഘടിപ്പിച്ചു.
കാരനാട് പുതുക്കുളങ്ങര നിന്ന് ആരംഭിച്ച് ഇസിഐ ചക്രപാണിപുരം ദൈവാലയത്തിൽ സമാപിച്ച വർണ്ണ ശബളമായ ഘോഷയാത്രയിൽ വൈദികരും സണ്ഡേസ്കൂൾ അധ്യാപക, വിദ്യാർഥികളും വിശ്വാസികളും പങ്കെടുത്തു.
തുടർന്നു നടന്ന സംഘടന സംയുക്ത വാർഷിക സമ്മേളനത്തിൽ പാസ്റ്റർ കെ.എസ്.ജോസ് അധ്യക്ഷത വഹിച്ചു. ഡയോസിസ് ചെയർമാനും ബിഷപ്സ് കമ്മിസറിയുമായ റവ. ഹെൻറി. ഡി. ദാവീദ് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. മലപ്പുറം എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വൈ.ഷിബു സണ്‍ഡേ സ്കൂൾദിന സന്ദേശം നൽകി.
കലാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും എവർ റോളിംഗ് ട്രോഫികളും വിതരണം ചെയ്തു. റവ. ജോസ് തോമസ്, പാസ്റ്റർ എസ്.ആർ.ശ്രീനി തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളറട: വെള്ളറട ഡിസ്ട്രിക്ട് സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ അഖില ലോക സണ്ഡേസ്കൂള് ദിന റാലി നടത്തി.
ഇന്നലെ 2.30ഓടെ വെള്ളറട ജെഎം ഹാളില്‍ നിന്ന് ആരംഭിച്ച റാലി വെള്ളറ ടൗണ്‍ ചുറ്റി അഞ്ചുമരം കാല എഫ്എം സിഎസ്ഐ പള്ളിയില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. വെള്ളറട ഡിസ്ട്രിക്ക്ട് ചെയര്മാന് ഡി .ആര്.ധര്‍മരാജ് ഉദ്ഘാടനം ചെയ്തു.
റാലിയില്‍ പുരോഹിതന്മാരായ എ.ഓ.അഖില്‍, ഷിന്‍ഡോ സ്റ്റാന്‍ലി, വില്‍സകുമാര്‍, റൂഫസ്, ഡിസ്ട്രിക്ട് കൗണ്‍സില്‍ സെക്രട്ടറി ജസ്റ്റിന് ജയകുമാര്‍, ഡിസ്ട്രിക്ട് സണ്ഡേസ്കൂള് സെക്രട്ടറി വിദ്യാപ്രസാദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.