മതിൽ ഇടിഞ്ഞ് വീട് തകർന്നു
1460964
Monday, October 14, 2024 6:03 AM IST
കാട്ടാക്കട : നെയ്യാർ കാളിപാറ വാട്ടർ അഥോറിറ്റിയുടെ മതിൽ തകർന്ന് സമീപത്തെ വീട് തകർന്നു. കുട്ടികൾ അടക്കം വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.30 നാണ് സംഭവം.
കാളിപാറ സ്വദേശി ബിനുവിന്റെ വീടാണ് തകര്‍ന്നത്. ഭുമി കുലുങ്ങന്നതുപോലെയാണ് രാവിലെ ശബ്ദം കേട്ടതെന്ന് ബിനുകുമാർ പറഞ്ഞു. കനത്ത മഴയെതുടർന്നാകാം മതിൽ തകർന്നതെന്ന് കരുതുന്നു. എന്നാൽ മതിലിന്റെ ബലക്ഷയത്തെ പറ്റി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു.
തകർന്ന വീടി അധികൃതർ ഇടപെട്ട് നിർമുച്ചു നൽകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. കാട്ടുപന്നികൾ അടക്കമുളള വന്യമ്യഗങ്ങളുടെ ശല്യം പ്രദേശത്ത് രൂക്ഷമായതിനാൽ വീട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി അധികൃതർ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.