വെങ്ങാനൂരിൽ സ്ഥിരംഅദാലത്തും ഗ്രാമക്കോടതിയും പ്രവർത്തനം തുടങ്ങി
1460956
Monday, October 14, 2024 5:58 AM IST
വിഴിഞ്ഞം: ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും വെങ്ങാനൂർ പഞ്ചായത്തും ചേർന്നു നടപ്പാ ക്കുന്ന സ്ഥിരം അദാലത്ത് ഗ്രാമ ക്കോടതിക്ക് വെങ്ങാനൂരിൽ തുടക്കമായി. വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിൽ സ്ഥിരം അദാലത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസ് അഥോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു.
ഗാന്ധിയൻ പ്രശ്നപരിഹാര ഫോറത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കേരള ഗാന്ധിസ്മാരകനിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ സ്വാഗതം പറഞ്ഞു. റിട്ട. ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ ആമുഖ പ്രഭാഷണം നടത്തി.
ഡോ. ശശി തരൂർ എംപി ഗ്രാമക്കോടതിയുടെ ലോഗോ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷണൽ ജില്ലാ ജഡ്ജി എ.എം. ബഷീർ, സീനിയർ സിവിൽ ജഡ്ജും തിരുവനന്തപുരം ജില്ലാ ലീഗ് സർവീസ് അഥോറിറ്റി സെക്രട്ടറിയുമായ എസ്. ഷംനാദ്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻ കുമാർ, അതിയന്നൂർ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. സാജൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്രലേഖ, വികസനകാര്യ കമ്മിറ്റി ചെയർമാൻ ജി. സുരേന്ദ്രൻ, ക്ഷേമകാര്യ ചെയർപേഴ്സൺ അജിത, വിദ്യാഭ്യാസ ആരോഗ്യകാര്യ ചെയർപേഴ്സൺ എം.പി. രമപ്രിയ,
പഞ്ചായത്ത് സെക്രട്ടറി ആർ.ടി. ബിജു കുമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ അനിത, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗി ച്ചു. ബിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിലെ എസ് പിസി, എൻസിസി കേഡറ്റുകൾക്കായി "തർക്കപരിഹാരത്തിന്റെ ഗാന്ധിയൻ പാത' എന്ന വിഷയത്തിൽ തിരുവനന്തപുരം ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി എസ്. ഷംനാദ് ബോ ധവത്കരണ ക്ലാസെടുത്തു.
എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച പഞ്ചായത്തിൽ ഗ്രാമക്കഓടതിയുടെ നേതൃത്വത്തിൽ സ്ഥിരം അദാലത്ത് നടത്തും. പരിഗണിക്കേണ്ട പരാതികൾ പഞ്ചായത്ത് ഓഫീസിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിക്കാവുന്നതാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ അറിയിച്ചു.