വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
1460803
Sunday, October 13, 2024 11:42 PM IST
ആറ്റിങ്ങൽ: വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് പരിക്കേറ്റ് യുവാവ് മരിച്ചു. കീഴാറ്റിങ്ങൽ കിഴക്കേവിള വീട്ടിൽ മോഹനൻ പിള്ള സരളാദേവി ദമ്പതികളുടെ മകൻ അരുൺ (20) ആണ് മരിച്ചത്. കഴിഞ്ഞദിവസം പത്തരയോടെ കീഴാറ്റിങ്ങൽ വിളയിൽ മൂലയിലുള്ള ഒരു കെട്ടിടത്തിൽ വെൽഡിംഗ് ജോലി നടക്കുന്നതിനിടയിലാണ് അരുണിന് ഷോക്കേറ്റത്. തെറിച്ചു വീണ അരുണിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ വിഷ്ണു.