ജോയ് ടി. ആന്റണി ഇന്ത്യൻ കോച്ച്
1460800
Saturday, October 12, 2024 6:12 AM IST
തിരുവനന്തപുരം: ഇന്ത്യൻ സിനിയർ ബാഡ്മിന്റണ്‍ ടീം കോച്ചായി മുൻ രാജ്യാന്തര താരം ജോയ് ടി. ആന്റണിയെ തെരഞ്ഞെടുത്തു.
ഓസ്ട്രേലിയയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ബെൻഡിഗോ ഓപ്പണ്‍ ടൂർണമെന്റിലും 16 മുതൽ 20 വരെ നടക്കുന്ന റോക്കെറ്റോ സിഡ്നി ഓപ്പണ്‍ ടൂർണമെന്റിലും ഇന്ത്യൻ ടീമിനെ ജോയ് പരിശീലിപ്പിക്കും. കൊച്ചി റീജണൽ സ്പോർട്സ് സെന്ററിൽ പരിശീലകനാണ് ജോയ്.