വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
1460797
Saturday, October 12, 2024 6:09 AM IST
നേമം: നരുവാമൂട് വെള്ളാപള്ളി റോഡില്‍ ചിറ്റിക്കോട് ക്ഷേത്രത്തിന് സമീപത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. പൂട്ടിക്കിടന്നിരുന്ന വിഘ്നേഷ് എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണെ നടന്നതായി ഉടന പരാതി നൽകിയത്.
വീട്ടിൽ നിന്നും എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും മുപ്പത്തിയായ്യിരം രൂപയും നഷ്ടമായി. സ്വകാര്യ കമ്പനി മാനജേരായ വിഘ്നേഷ് വഴുതക്കാട്ടെ ഒരു ഫ്ളാറ്റിലാണ് താമസം. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വിഘ്നേഷിന്റെ കുടുംബാംഗങ്ങള്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ പോയതിനാല്‍ കഴിഞ്ഞ കുറച്ചുദിവസമായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ട് നില വീടിന്റെ കിടപ്പുമുറിയിലെ അലമാര തകർത്താണ് ആഭരണങ്ങളും പണവും മോഷ്ടിച്ചത്. നരുവാമൂട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.