ബാലികാമന്ദിരത്തിലെ 17കാരി മരിച്ച നിലയിൽ
1460650
Friday, October 11, 2024 10:30 PM IST
പാറശാല: ചെറുവാരകോണം ബാലികാമന്ദിരത്തിൽ 17കാരി മരിച്ച നിലയിൽ. ആഹാരം കഴിച്ചതിനുശേഷം രാത്രി ഉറക്കത്തിനിടെ 17കാരി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ടോയ്ലറ്റില് നിന്നും ആസിഡ് പോലുള്ള ദ്രാവകം കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.