യുവാവിനെ ആക്രമിച്ച നാലുപേർ അറസ്റ്റിൽ
1460213
Thursday, October 10, 2024 7:07 AM IST
കോവളം: ലെെറ്റ്ഹൗസ് ബിച്ചിലെ സ്വകാര്യ ഹോട്ടലിലെ ബാറിൽവച്ചു യുവാവിനെ ആക്രമിച്ചു തലയ്ക്ക് പരിക്കേൽ പിച്ച നാലുപേരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.
കോവളം സ്വദേശികളായ അമ്പാടി, ബിനിൽ, കേശു, ദ ുർഗാദത്ത് എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശി സൂരജിനെയാണ് പ്രതികൾ ആക്രമിച്ച് പരിക്കേല്പിച്ചത്. ഞായറാഴ്ച രാത്രിയായിരു ന്നു സംഭവം നടന്നത്. ആക്രമിച്ചവരും പരിക്കേറ്റ യുവാവും മദ്യപിക്കാനായി ബാറിലെത്തിയതാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡു ചെയ്തതായും കോവളം എസ്.എച്ച്.ഒ ജയപ്രകാശ് പറഞ്ഞു