മരുതാമല ഗണപതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
1460212
Thursday, October 10, 2024 7:07 AM IST
വിതുര: മരുതാമല മഹാഗണപതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചുള്ള പൂജകൾ ക്ഷേത്ര മേൽശാന്തി വിജയൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഇന്നു വൈകുന്നേരം പുസ്തക പൂജ. ശനിയാഴ്ച വൈകുന്നേരം ആയുധ പൂജ. ഞായറാഴ്ച രാവിലെ പൂജയെടുപ്പും വാഹനപൂജയും വിദ്യാരംഭ ച്ചടങ്ങുകളും നടക്കും.