വിശുദ്ധ കൊച്ചുത്രേസ്യയെ വിശുദ്ധയായി ഉയർത്തിയതിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങി
1460201
Thursday, October 10, 2024 7:06 AM IST
വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെയും വെള്ളയമ്പലം ഇടവകയുടെയും സ്വർഗീയ മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെ തിരുനാളിന്റെ സമാപന ദിനത്തിൽ അതിരൂപതാ അധ്യക്ഷൻ റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി നടന്നു.
കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദി വർഷ ആഘോഷങ്ങൾക്ക് ഇടവകയിൽ തുടക്കം കുറിച്ചുകൊണ്ട് ലോഗോയുടെ പ്രകാശ നം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ നിർവഹിച്ചു.
ഇടവക മതബോധന സമിതി വിവിധ ശുശ്രൂഷ സമിതികൾ, സാമുദായിക - ഭക്ത സംഘടനകൾ, യുവജന കൂട്ടായ്മ, വിദ്യാഭ്യാസ സംഘടനകൾ എന്നിവയുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി ശതാബ്ദി വർഷം മുഴുവനും നീണ്ടുനിൽക്കുന്ന കർമപരിപാടികളുടെയും ആരംഭം കുറിച്ചു. ഇടവക വികാരി ഫാ. മൈക്കിൾ തോമസ് കർമപരിപാടികൾ വിശദീകരിക്കുകയും നന്ദി പറ യുകയും ചെയ്തു.