ലഹരിവിരുദ്ധ ബോധവത്കരണം
1460191
Thursday, October 10, 2024 7:06 AM IST
വെള്ളറട: കൂതാളി ഈശ്വരവിലാസം യുപി സ്കൂളിലെ ഗാന്ധിദര്‍ശന്‍ ക്ലബിലെ വിദ്യാര്‍ഥികള്‍ മാലിന്യമുക്ത സ്കൂള്‍, വനവത്കരണം, ലഹരിക്കെതിരെ ബോധവത്കരണം തുടങ്ങി ഒരാഴ്ചത്തെ പരിപാടികൾ സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ബോധവത്കരണ പ്രചാരണ വാഹന റാലിയും സംഘടിപ്പിച്ചു. ആറാട്ടുകുഴി, ആനപ്പാറ ജംഗ്ഷന് എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ ഫ്ളാഷ് മോബും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷീന കിസ്റ്റബെല്, ഗാന്ധിദര്‍ശന്‍ കോ-ഓര്‍ഡിനേറ്റര്‍ വിദ്യ ചിന്നു, ജെ. റൂഫസ,് എസ്എംസി ചെയര്മാന് വിനില്‍ എന്നിവര്‍ പ്രസംഗിച്ചു.