ടി.ജി. ഹരികുമാർ സ്മൃതി പുരസ്കാരം രവിമേനോന്
1459532
Monday, October 7, 2024 6:44 AM IST
തിരുവനന്തപുരം: തുഞ്ചൻ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള ടി.ജി. ഹരികുമാർ സ്മൃതി പുരസ്കാരം എഴുത്തുകാരനും സംഗീത നിരൂപകനും മാധ്യമ പ്രവർത്തകനുമായ രവിമേനോന് നൽകും.
മലയാള സാഹിത്യത്തിലെ നൂതന സംഗീതനിരൂപണ ശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകരമായാണ് പുരസ്കാരം നൽകുന്നത്.
അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം 12ന് രാവിലെ 10ന് തുഞ്ചൻ സ്മാരക മണ്ഡപത്തിൽ നടക്കുന്ന ഏഴാമത് ടി.ജി. ഹരികുമാർ സ്മൃതിദിനാചരണത്തിൽ മന്ത്രി വി. ശിവൻകുട്ടി രവിമേനോന് സമർപ്പിക്കും.