മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കാപ്പാ കേസ് പ്രതി ഉൾപ്പെടെ അറസ്റ്റിൽ
1459531
Monday, October 7, 2024 6:44 AM IST
നെടുമങ്ങാട് : മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അറസ്റ്റിലായവരിർ ഒരാൾ കാപ്പാകേസിലെ പ്രതിയെന്ന് പോലീസ് പറഞ്ഞു. കരിപ്പൂർ നെയ്യപ്പള്ളി വിനോദ് എന്ന് വിളിക്കുന്ന ഷൈജു (39), അരുവിക്കര ഇരുമ്പ് തടത്തരുകത്ത് വീട്ടിൽ ആദർശ് (27)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രി ഏഴിന് കരകുളത്തായിരുന്നു സംഭവം.
മകന്റെ വാഹനം പ്രതികൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതികൾ വെട്ടുകത്തി ഉപയോഗിച്ച് സോമനെ (66) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാപ്പാ കേസുകളിൽ പ്രതിയായ ഷൈജുവായിരുന്നു സോമനെ വെട്ടിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.