തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ലുലു മാളിൽ
1459310
Sunday, October 6, 2024 6:00 AM IST
തിരുവനന്തപുരം : ലുലു മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ തയാറാക്കിയ 100 അടിയിലധികം നീളവും 60അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്മസ്ട്രീ രൂപമാണ് കാഴ്ചക്കാരെ ആദ്യം അമ്പരിപ്പിച്ചത്. പിന്നാലെ രൂപത്തിന് ചുറ്റുമായി ലുലു മാളിലെ 250ലധികം ജീവനക്കാർ അണിനിരന്നതോടെ ആകാംക്ഷയേറി.
ക്രിസ്മസിനെ വരവേറ്റ് മാളിൾ സാക്ഷ്യം വഹിച്ചത് തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ആഘോഷങ്ങളിലൊന്നായിരുന്നു.
മാളിലെ ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്സിംഗ്. ഒരു മണിക്കൂറിനുള്ളില്‍ 4500 കിലോയിലധികം ചേരുവകൾ മിക്സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചര്‍ പീൽ ഉൾപ്പെടെ 25 ഓളം ചേരുവകളുണ്ടായിരുന്നു. ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും മിക്സിംഗില് പങ്കെടുത്തു.
കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമാണം ആരംഭിക്കുക. കഴിഞ്ഞ വർഷം ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്സിംഗ് ലോക റെക്കോർഡിലിടം പിടിച്ചിരുന്നു.