മാർ ഈവാനിയോസ് കോളജിൽ സെമിനാർ സംഘടിപ്പിച്ചു
1458314
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) ബോട്ടണി വിഭാഗം ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പാലോട് ബൊട്ടാണിക്കൽ ഗാർഡണ്‍ കെമിസ്ട്രി വിഭാഗം സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബി സാബുലാൽ "ഇരപിടിയൻ സസ്യങ്ങളും അവയുടെ തന്ത്രങ്ങളും’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
ബോട്ടണി വിഭാഗത്തിലെ മുതിർന്ന പൂർവ അധ്യാപികയായ പ്രഫ. മേഴ്സി ജോണിന്റെ ആദരാർത്ഥം ഒരു വൃക്ഷത്തൈ ഗാർഡനിൽ നട്ടു.
പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം പ്രഫ. മേഴ്സി ജോണ്‍, പ്രിൻസിപ്പൽ ഡോ. മീര ജോർജ്, ബർസാർ ഫാ. തോമസ് കയ്യാലയ്ക്കൽ, എച്ച്ഒഡി ഡോ. ബിന്ദു അലക്സ്, ഭൂമിത്ര സേന ക്ലബ് കണ്‍വീനർ ഡോ. സൂജു സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.