വിദേശവനിതയെ അപമാനിച്ചെന്ന്
1458313
Wednesday, October 2, 2024 6:24 AM IST
കോവളം: യോഗ പരിശീലനത്തിനിടെ പരിശീലകൻ വിദേശ വനിതയെ അപമാനി ക്കാൻ ശ്രമിച്ചെന്നു പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ ലെെറ്റ്ഹൗസ് ബീച്ചിനു സമീപത്തെ യോഗ സെന്ററിലായിരുന്നു സംഭവം നടന്നത്.യോഗ പരിശീലിക്കുന്നതിനിടെ ശരീരത്തിൽ സ്പർശി ച്ചതായും എതിർത്തതിനെ തുടർന്നു പരിശീലകൻ സ്ഥലത്തുനിന്നു കടന്നു കളയുകയുമായിരുന്നുവെന്നാണ് പരാതി.
പരിശീലകനായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശിയായ സുധീറിനെതിരെയാണ് അർജൻറീനക്കാരിയായ യുവതി ഇന്നലെ കോവളം സ്റ്റേഷനിലെത്തി എസ്എച്ച്ഒ ജയപ്രകാശിന് പരാതി നൽകിയത്. ഇക്കഴിഞ്ഞ 26 നാണ് യുവതി കോവളത്തെത്തിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.