വാട്ടർ ഫിൽറ്റർ കം കൂളറുകളും എയർപോർട്ട് ചെയറുകളും നൽകി
1458312
Wednesday, October 2, 2024 6:24 AM IST
തിരുവനന്തപുരം: സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ മൂന്ന് വാട്ടർ ഫിൽറ്റർ കം കൂളറുകളും പത്ത് സെറ്റ് എയർപോർട്ട് ചെയറുകളും നൽകി. റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കുകയും ആവശ്യമായ പെയിൻറിംഗ് ജോലികൾ നടത്തുകയും ചെയ്തു.
കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി പേട്ട റയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ഉപകരണങ്ങൾ കൈമാറി.
എസ്ബിഐ ജനറൽ മാനേജർമാരായ തലച്ചിൽ ശിവദാസ്, മൊഹമ്മദ് ആരിഫ് ഖാൻ, മൻമോഹൻ സ്വയിൻ ഡിജിഎം ആൻഡ് സർക്കിൾ ഡെവലപ്പ്മെന്റ് ഓഫീസർ വികാസ് ഭാർഗവ, തിരുവനന്തപുരം റയിൽവെ ഡിവിഷൻ എഡി ആർ.എം. വിജി, ഡോ. ശോഭ ജാസ്മിൻ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിത കർമസേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വേണ്ടി ഗൈനക്, ഓർത്തോ, കാർഡിയാക്, ഒഫ്താൽമോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഇരുപത്തി ഒൻപത് റീജണൽ ബിസിനസ് ഓഫീസുകൾ കേന്ദ്രീകരിച്ചും രണ്ടു പ്രദേശങ്ങളിൽ വീതം ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ മെഡിക്കൽ ക്യാമ്പുകളും മാലിന്യനിർമാർജനത്തിനുള്ള അവബോധത്തിനായി വാക്കത്തണുകളും സംഘടിപ്പിച്ചു.