ഇൻഫോസിസിന് സമീപം നാലുദിവസം പഴക്കമുള്ള മൃതദേഹം : പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്ന് തുമ്പ പോലീസ്
1454408
Thursday, September 19, 2024 6:27 AM IST
കഴക്കൂട്ടം: നാലു ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ വലിയവേളി സ്വദേശിയുടെ മൃതദേഹം കാറിൽനിന്നും കണ്ടെത്തി. വലിയവേളി ഗ്രൗണ്ടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ജോസഫ് പീറ്റ(48) റിന്റെ മൃതദേഹമാണ് കുളത്തൂർ എസ്എസ് നഗറിൽ സർവീസ് റോഡിനു സമീപം ഒതുക്കിയിട്ട കാറിൽനിന്നു കണ്ടത്.
മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുക യാണ്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഇല്ലെന്നു തുമ്പ പോലീസ് പറഞ്ഞു. കുളത്തൂർ എസ്എൻ നഗറിൽ ബൈപാസ് സർവീസ് റോഡിൽ ഒരു വീടിന്റെ ഗേറ്റിനു സമീപം ഒതുക്കിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിൻ സീറ്റിനു താഴെ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ രാവിലെ അതു വഴി നടന്നുപോയ നാട്ടുകാരിൽ ഒരാൾ കാറിൽ നിന്നും ദുർഗന്ധം വന്നതറിഞ്ഞതിനെ തുടർന്ന് മറ്റുള്ളവരെ അറിയിക്കുകയായി രുന്നു. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് ഒരാൾ സീറ്റിനു താഴെ കിടക്കുന്നതായി കണ്ടത്.
തുമ്പ പോലീസ് സ്ഥലത്തെ ത്തി പരിശോധിക്കുമ്പോൾ കാർ അകത്തുനിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. പൂട്ടു പൊളിച്ച് മൃതദേഹം പുറത്തെടുത്ത് ഇൻക്വിസ്റ്റ് തയാറാക്കിയശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്കു മാറ്റി. ഞായറാഴ്ച ജോസഫ് പീറ്റർ ഭാര്യ മഞ്ജുവിനെയും മകൻ ധനുഷിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങിയിരുന്നു.
കാറുമായി പോയാൽ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു വീട്ടിൽ എത്തുന്ന സ്വഭാവക്കാരനാണ് ജോസഫ് പീറ്റർ എന്നു ബന്ധുക്കൾ പറയുന്നു. ഇതിനാൽ തന്നെ തിരുവോണ ദിവസം മുതൽ കാണാതായെങ്കിലും പോലീസിൽ പരാതിപ്പെട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.
വല്ലപ്പോഴും അപസ്മാരം വരുന്ന ആളുകൂടിയാണ് ജോസഫ് പീറ്റർ എന്നും ബന്ധുക്കൾ പറഞ്ഞു. സംസ്കാരം ഇന്നു രാവിലെ 9.30ന് വലിയ വേളി സെന്റ് തോമസ് ദേവാലയത്തിൽ നടക്കും. കാർ ഡ്രൈവറാണ്. സ്റ്റെഫിയാണ് മരിച്ച ജോസഫ് പീറ്ററിന്റെ മകൾ.