ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറിലേക്ക് തെറിച്ച് വീണ് മരിച്ചു
1454162
Wednesday, September 18, 2024 11:34 PM IST
കല്ലറ: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു. കല്ലറ മിതൃമ്മ് ല നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. കുടുംബ വീട്ടിലേക്കു പോയതായിരുന്നു സഞ്ജു.
ഇന്ന് രാവിലെ കുടുംബ വീടിനു സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനു സമീപം സഞ്ജുവിന്റെ ബൈക്ക് കണ്ടതിനെതുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ സഞ്ജുവിന്റെ മൃതദേഹം കണ്ടത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കിണറ്റിലേക്ക് തെറിച്ചുവീണതാകാമെന്നാണ് നിഗമനം.
പാങ്ങോട് പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.