വിഴിഞ്ഞം: നെല്ലിമൂട് പൗരാവലിയും സാംസ്കാരികവേദിയും സംയുക്തമായി മുലയൻതാന്നി ക്ഷേത്രമൈതാനിയിൽ ഒരുക്കിയ വമ്പൻ അത്തപ്പൂക്കളത്തിന് യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ലോക റിക്കാർഡ്. തമിഴ്നാട്ടിലെ തോവാളയിൽ നിന്നെത്തിച്ച ആറുലക്ഷം രൂപയുടെ പൂവ് ഉപയോഗിച്ചാണ് നിർമിച്ചത്.
പൂക്കളത്തിനായി പൂവ് ഇറുക്കാതെ മുഴുവനായി ഉപയോഗിച്ചു എന്ന പ്രത്യേകതയുമുണ്ട്. ശില്പി ഷാജി ചൊവ്വരയുടെ നേതൃത്വത്തിൽ 50 ഓളം പേർ ചേർന്ന് 14 ദിവസം കൊണ്ടാണ് പൂക്കളം അണിയിച്ചൊരുക്കിയത്. ഇതോടനുബന്ധിച്ച് "ഒന്നിച്ചൊരോണം 24' എന്ന പേരിൽ നടത്തുന്ന ഓണക്കാല പരിപാടിയിൽ ഡാൻസ്, നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തിയിരുന്നു. വമ്പൻ പൂക്കളം കാണാൻ വിവിധ സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിനു പേരെത്തുന്നത്.