മരംകടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
1454113
Wednesday, September 18, 2024 6:24 AM IST
വലിയതുറ: റോഡിനു വശത്തായി നിന്നിരുന്ന തണല്‍ മരം കേട് സംഭവിച്ചതിനെ തുടര്‍ന്ന് കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു.
പേട്ട നാല്മുക്ക് ജംഗ്ഷനില്‍ നിന്നിരുന്ന മരമാണ് ഇന്നലെ ഉച്ചയ്ക്ക് 3.35ഓടെ കടപുഴകി വീണത്. മരം റോഡിലേയ്ക്കു വീണതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് എസ്എഫ്ആര്‍ഒ മഹേഷിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ ആർ.രാജേഷ് , എസ്.സനല്‍കുമാര്‍, മുകേഷ്കുമാര്‍ , ഹരികുമാര്‍ , ഹോംഗാര്‍ഡ് ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട സേനാംഗങ്ങള്‍ എത്തി അര മണിക്കൂര്‍ സമയം ചെലവഴിച്ച് മരം മുറിച്ചുമാറ്റി ഗതാഗത തടസം മാറ്റുകയായിരുന്നു.