പതിനാലു വയസുകാരന് മുങ്ങി മരിച്ചു
1453885
Tuesday, September 17, 2024 10:17 PM IST
തിരുവല്ലം: കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരന് മുങ്ങി മരിച്ചു. കരമനയാറിന്റെ തിരുവല്ലം ഇടയാര്‍ ഭാഗത്തായിരുന്നു സംഭവം. ഇടയാര്‍ സ്വദേശി ഷിബുവിന്റെ മകന് ശ്രീഹരി (14) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.15 ഓടുകൂടി അമ്മയ്ക്കും കൂട്ടുകാരനോടുമൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു ശ്രീഹരി. ശ്രീഹരിയും കൂട്ടുകാരനും വെളളത്തില്‍ നീന്തിക്കുളിക്കുന്നത് അമ്മ കരയില്‍ കണ്ടിരിക്കവേ ശ്രീഹരി വെളളത്തില്‍ മുങ്ങിതാഴുകയായിരുന്നു.
അമ്മയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടികൂടി ശ്രീഹരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
രാത്രി വളരെ വൈകിയും തിരുവല്ലം പോലീസും പൂന്തുറ പോലീസും അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് കേസെടുക്കാന്‍ വൈകുന്നതായി ആക്ഷേപമുയരുന്നു.പോലീസിന്റെ നിരുത്തരവാദപരമായ ഇടപെടലില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.