നഗരത്തിൽ ഇന്ന് മുതൽ 22വരെ ഗതാഗത നിയന്ത്രണം
1453566
Sunday, September 15, 2024 6:14 AM IST
തിരുവനന്തപുരം: വെള്ളയമ്പലം മുതൽ പിഎംജി വരെയുള്ള റോഡിലും, വെള്ളയമ്പലം മുതൽ മൻമോഹൻ ബംഗ്ലാവ് വരെയുള്ള റോഡിലും, വെള്ളയമ്പലം മുതൽ ട്രിവാൻഡ്രം ക്ലബ് വരെയുള്ള റോഡിലും, എൽഎംഎസ് മുതൽ പാളയം വരെയുള്ള റോഡിലും, കോർപ്പറേഷൻ ഓഫീസ് മുതൽ നന്തൻകോട്ദേവസ്വം ബോർഡ് വരെയുള്ള റോഡിലും ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ലെന്ന് പോലീസ് അറിയിച്ചു.
യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളജ് , സംസ്കൃത കോളജ് ഗ്രൗണ്ട് , കേരള വാട്ടര്‍ അഥോറിറ്റി പാർക്കിംഗ് ഏരിയ, സാൽവേഷൻ ആര്‍മി സ്കൂള്‍ ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം, മൻമോഹൻ ബംഗ്ലാവ് മുതൽ കവടിയാർ വരെയുള്ള റോഡിന്റെ ഇടതുവശത്തും , ട്രിവാൻഡ്രം ക്ലബ് മുതൽ എസ്എംസി വരെയുള്ള റോഡിന്റെ ഇടതുവശവും, പിഎംജി മുതൽ ലാ കോളേജ് വരെയുള്ള റോഡിന്റെ ഇടതുവശവും,
സംഗീത കോളജ്, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. അനധികൃതമായും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതും, വാഹന ഉടമകളിൽ നിന്നും റിക്കവറി ചാർജ് ഈടാക്കുന്നതുമാണെന്ന് സിറ്റി പോലീസ് അറിയിച്ചു.