മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളനാട്ടിൽ കോൺഗ്രസ് പ്രതിഷേധം
1453323
Saturday, September 14, 2024 6:38 AM IST
നെടുമങ്ങാട് : മുഖ്യമന്ത്രി രാജിവെക്കുക, തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
വെള്ളനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ മണ്ഡലം പ്രസിഡന്റ് എം.എസ്.വിമൽ കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, മണികണ്ഠൻ, ബിന്ദുലേഖ, എസ്.ഡബ്ല്യു.സജിത എന്നിവർ പങ്കെടുത്തു.
ഉറിയാക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് നേതാക്കളായ ചാങ്ങ സന്തോഷ്, പി.കമൽരാജ്, സത്യദാസ്, വാളിയറ മഹേഷ്, ഉറിയക്കോട് സന്തോഷ്, കോട്ടവിള ബിജുധർമരാജ്, ക്രിസ്തുദാസ്, ലാസർ, കെ.എസ്.ബിനു സാം, ചാങ്ങ ജോസ് തുടങ്ങിയവർ പങ്കെടുത്തു.