കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
1453322
Saturday, September 14, 2024 6:38 AM IST
നേമം : പാപ്പനംകോട് തുലവിള തോട്ടത്തില്‍ ദേവീക്ഷേത്രത്തിലെ കവാടത്തില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിനകത്തെ കാണിക്കവഞ്ചിയും തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നേമം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.