ആളില്ലാത്ത വീട്ടിൽനിന്നും അഞ്ചുപവൻ സ്വർണം കവർന്നു
1453313
Saturday, September 14, 2024 6:21 AM IST
കാട്ടാക്കട: ആളില്ലാത്ത വീട്ടിൽനിന്നും അഞ്ചുപവനോളം സ്വർണം കവർന്നു. മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലേ റസൽപുരം ലിൻസിയുടെ ഷെഹിനാ വീട്ടിലാണു മോഷണം നടന്നത്. ഇവിടെനിന്നും അഞ്ചു പവൻ സ്വർണം കള്ളൻകൊണ്ടു പോയി. ഇന്നലെ രാവിലെ 10.30നും വൈകുന്നേരം അഞ്ചി നുമിടയിലാണു മോഷണമെന്നാണു നിഗമനം.
ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നു അകത്തുകയറിയ കള്ളൻ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരുപവനിൽ കൂടുതൽ തൂക്കമുള്ള മാല, പഞ്ചാബി മോഡൽ വള, ഒരു പവൻ വീതമുള്ള രണ്ട് ബ്രേസ്ലറ്റ്, നാലു ജോഡി കമ്മൽ എന്നിവ ഉൾപ്പെടെയാ ണു കവർന്നത്. മാറനല്ലൂർ പോലീസിൽ പരാതി നൽകി.