പുവാർ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വയോധികൻ ബൈക്കിടിച്ച് മരിച്ചു. കരുംകുളം ചടയന്റെവിളാകം വീട്ടിൽ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ ജി.രാമചന്ദ്രൻ ആശാരി (77)യാണ് മരിച്ചത്.
വ്യാഴാഴ്ച്ച വൈകുന്നേരം നാലോടെ കൊച്ചുതുറ ജംഗ്ഷനിലായിരുന്നു അപകടം. പുതിയതുറയിൽനിന്നും പൂവാറിലേക്ക് വരികയായിരുന്ന ബൈക്കാണ് ഇടിച്ചത്. കെ.ശാന്തകുമാരിയാണ് രാമചന്ദ്രൻ ആശാരിയുടെ ഭാര്യ. മക്കൾ: എസ്.ആർ.ദീപ്തി, എസ്.ആർ.ദീപ. മരുമകൻ: പരേതനായ കെ.ഹരികുമാർ. സഞ്ചയനം തിങ്കൾ ഒൻപത്. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.