കുളിക്കാനിറങ്ങി കാണാതായ യുവാവിന്റ മൃതദേഹം കണ്ടെത്തി
1444617
Tuesday, August 13, 2024 10:15 PM IST
നേമം: സുഹൃത്തിനൊപ്പം കരമനയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റ മൃതദേഹം കണ്ടെടുത്തു.
പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വാറുവിള വീട്ടിൽ ഷറഫുദ്ദീൻ -റംലാബീവി ദമ്പതികളുടെ മകൻ സലീമി(44)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴരയോടെ കരമനയാറിന്റെ മലമേൽക്കുന്ന് ഭാഗത്ത് നിന്ന് തിരച്ചിൽ നടത്തിയ ഫയർഫോഴ്സ് അധികൃതർ കണ്ടെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം 4.30 മണിയോടെയാണ് കാണാതായത്. ജോലി കഴിഞ്ഞ് സുഹൃത്ത് ദീപക്കിനൊപ്പമാണ് കുളിക്കാനെത്തിയത്. ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ നിന്ന് സംഘമെത്തി തെരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച സലീമിന്റെ ഒരു വിവരവും ലഭിച്ചരുന്നില്ല. സ്പ്രേ പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മകൻ:സിയാൻ സലീം. സഹോദരങ്ങൾ: ഷാഫി,ബാരിഷാ ബീവി.