ഭക്ഷണശാലകളിൽ രാത്രികാല പരിശോധന നടത്തി
1444017
Sunday, August 11, 2024 6:49 AM IST
കൊട്ടാരക്കര: ഓണത്തിനു മുന്നോടിയായി കൊട്ടാരക്കരയിലെ ഭക്ഷണശാലകളിൽ രാത്രികാല പരിശോധനക്ക് തുടക്കമായി. തട്ടുകടകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്.
നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് സഹായത്തോടെയാണ് പരിശോധനകൾ നടത്തിവരുന്നത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പഴകിയ ആഹാരസാധനങ്ങളും പിടിച്ചെടുത്തു.
ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നതും, മാലിന്യം കത്തിക്കുന്നതും കണ്ടെത്തി. വൃത്തിഹീനമായ ചുറ്റുപാടിൽ ആഹാരം പാചകം ചെയ്ത തട്ടുകടകളിൽ പരിശോധന നടത്തി. തട്ടുകടകൾക്കും ഹോട്ടലുകൾക്കും കർശന നിർദേശം നൽകുകയും പിഴ ചുമത്തുകയും ചെയ്തു.