കാല്‍ച്ചിലമ്പുകള്‍ കിലുക്കി, അരങ്ങുണര്‍ത്തി കൃഷ്ണാര്‍പ്പണം
1443984
Sunday, August 11, 2024 6:34 AM IST
പേരൂര്‍ക്കട: കാല്‍ച്ചിലമ്പുകള്‍ കിലുക്കി മോഹിനികള്‍ മതിമറന്നാടിയ 'കൃഷ്ണാര്‍പ്പണം' അരങ്ങുണര്‍ത്തി. തിരുവനന്തപുരം പട്ടം കലാഞ്ജലി ഫൗണ്ടേഷന് സ്ഥാപക ഡയറക്ടറും നര്‍ത്തകിയുമായ സൗമ്യ സുകുമാരന്റെ നേതൃത്വത്തില്‍ അരങ്ങേറിയ "കൃഷ്ണാര്‍പ്പണം'മോഹിനിയാട്ടം രാമായണ മാസത്തിലെ അവിസ്മരണീയ കാഴ്ചയായി.
എറണാകുളം ശിവക്ഷേത്രത്തില്‍ നടന്നുവരുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായാണ് സൗമ്യയും സംഘവും അവതരിപ്പിച്ച നൃത്തശില്‍പ്പം അരങ്ങേറിയത്. കലാമണ്ഡലം ലക്ഷ്മി വിനോദ്"കൃഷ്ണാര്‍പ്പണ'ത്തിന് നട്ടുവാംഗം നല്കി.
വായ്പ്പാട്ടുമായി ഡസ്റ്റിന് ടോം, മൃദംഗത്തില്‍ താളമിട്ട് വി. മനുരാജ്, വയലിനില്‍ മാസ്മരികത തീര്‍ത്ത് ഉഡുപ്പി അഭിനവ്, പുല്ലാങ്കുഴലൂതി എസ്. മിലന് എന്നിവരായിരുന്നു നൃത്തശില്‍പ്പത്തിന് അകമ്പടിക്കാര്‍.