വാഹന മോഷ്ടാവ് പിടിയിൽ
1443980
Sunday, August 11, 2024 6:34 AM IST
പാലോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്ന് വാഹന മോഷണം നടത്തുന്ന പ്രതി പോലീസ് പിടിയിൽ.
മടത്തറ മുല്ലശേരി കുഴിവിള പുത്തൻവീട്ടിൽ മാങ്കോട് കൊടിവിളാകം ആൽഫിയ മൻസിലിൽ താമസിക്കുന്ന സഞ്ജു(41)വിനെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. പാലോട് സ്വദേശിയുടെ ടൂവീലർ മോഷണത്തിൽ നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പാങ്ങോട് സ്റ്റേഷൻ പരിധിയിൽ നിന്നും കാർ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അന്നേ ദിവസമാണ് പാലോട് നിന്നും ഇരുചക്രവാഹനവും മോഷ്ടിച്ചത്.
പാങ്ങോട്, ആറ്റിങ്ങൽ, ചിതറ, കിളിമാനൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി വാഹന കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.