ആറു വയസുകാരൻ പനി ബാധിച്ച് മരിച്ചു
1443743
Saturday, August 10, 2024 10:16 PM IST
വെഞ്ഞാറമൂട്: പുല്ലമ്പാറ മുത്തിപ്പാറയിൽ ആറു വയസുകാരൻ പനി ബാധിച്ചു മരിച്ചു. ഏറത്തു വയൽ കുന്നുംപുറത്ത് വീട്ടിൽ വെഞ്ഞാറമൂടിലെ ഓട്ടോ തൊഴിലാളിയായ ബിജുവിന്റെയും രഞ്ചുവിന്റെയും മകനായ ധീരവ്(കാശി-06) ആണ് മരിച്ചത്.
വെഞ്ഞാറമൂട് ഗവ. യുപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് . പനി ബാധിച്ചതിനെ തുടർന്ന് കുറച്ചു ദിവസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മരണം സംഭവിക്കുകയായിരുന്നു. സെപ്റ്റിസീമിയ എന്ന രക്തത്തിലെ അണുബാധയാണ് പനിക്കും മരണത്തിനും കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കല്യാണി ഏക സഹോദരിയാണ്.