കാരുണ്യ ഫാര്‍മസിക്കു മുന്നില്‍ ബൈക്ക് മോഷണം
1443711
Saturday, August 10, 2024 6:51 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കവര്‍ന്നു.
കോവളം വെള്ളാര്‍ ചരുവിള വീട്ടില്‍ ആര്.കെ. അഭിരാജിന്റെ (22) ബൈക്കാണ് നഷ്ടപ്പെട്ടത്. ഈമാസം ആറിനു വൈകുന്നേരം ആറുമണിക്കു തന്റെ ബജാജ് പള്‍സര്‍ എന്‍.എസ് 200ല്‍ എത്തിയ അഭിരാജ് കാര്‍ഡിയോ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിക്കാന്‍ വന്നതായിരുന്നു.
ഏഴാം തീയതി രാവിലെ തിരികെപ്പോകുന്നതിന് ബൈക്കെടുക്കാന്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്നു മനസിലായത്. മെഡിക്കല്‍കോളജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.