കാട്ടാക്കട: പിക്കപ്പ് ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കംപാലമൂട് അമ്മാനിമല വാറുവിള പുത്തന്‍വീട്ടില്‍ സോളമന് (48) ആണ് മരിച്ചത്. ബാലരാമപുരം കാട്ടക്കട റോഡില്‍ വ്യാഴാഴ്ച രാവിലെ ഒന്പതോടുകൂടിയായിരുന്നു അപകടം.
കെട്ടിട നിര്‍മാണ തൊഴിലാളിയായ സോളമന് ഊരൂട്ടമ്പലത്തിലേക്ക് പോകുന്പോൾ ബാലരാമപുരം ഭാഗത്ത് നിന്ന് മീന്‍ കയറ്റി വന്ന പിക്കപ്പ് ഓട്ടോ ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്പരവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സന്ധ്യയാണ് ഭാര്യ.