അർജുനനെ ഉടൻ കണ്ടെത്തണം യൂത്ത് കോണ്ഗ്രസ്-എസ്
1438204
Monday, July 22, 2024 7:05 AM IST
തിരുവനന്തപുരം: കർണാടകയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്ന് യൂത്ത് കോണ്ഗ്രസ്-എസ്. മണ്ണിനടിയിൽ ലോറിയിൽ അർജുനൻ ഇപ്പോഴും ജീവനോടെയിരിക്കുന്നു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നത്.
അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ സ്രോതസുകളെയും ഉടനടി പ്രയോജനപ്പെടുത്താനും രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാനും കേരള മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.