വൈഎംസിഎ പുരോഹിത സമ്മേളനം സംഘടിപ്പിച്ചു
1436964
Thursday, July 18, 2024 3:22 AM IST
തിരുവനന്തപുരം: വൈഎംസിഎ തിരുവനന്തപുരം സ്പിരിച്വൽ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ക്ലർജി ഫെലോഷിപ്പുമായി സഹകരിച്ച് പുരോഹിത സമ്മേളനം സംഘടിപ്പിച്ചു.
"ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിൽ ക്രിസ്ത്യൻ പള്ളികളുടെ പങ്ക്' എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രധാന വിഷയം. തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. റവ. ഡോ. ഡേവിഡ് ജോയ്, റവ. സജീഷ് മാത്യു, റവ. ഡോ. ജോണ് കുറ്റിയിൽ, തിരുവനന്തപുരം വൈഎംസിഎ പ്രസിഡന്റ് പ്രഫ. അലക്സ് തോമസ്, ആത്മീയ പരിപാടി ചെയർമാൻ ഡോ. തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. വിവിധ പള്ളികളിൽ നിന്നുള്ള വികാരിമാർ, വൈഎംസിഎ അംഗങ്ങൾ, വൈഎംസിഎ ജനറൽ സെക്രട്ടറി, സെക്രട്ടറിമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.