പട്ടം എസ്യുടി ആശുപത്രിയില്‍ ലോക രക്തദാന ദിനം ആചരിച്ചു
1429676
Sunday, June 16, 2024 6:42 AM IST
തിരുവനന്തപുരം: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എസ്യുടി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.
പുതുതലമുറയില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ആഴത്തിലുള്ള ബോദ്ധ്യമുണ്ടെന്നും ക്യാമ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധ പ്രകടിപ്പിച്ചു വന്ന വ്യക്തികളുടെ സംഖ്യയില്‍ നിന്ന് തന്നെ അത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം പറയുകയുണ്ടായി.
നഴ്സിംഗ് സ്കൂള്‍ വിദ്യാർഥികള്‍, പാരാമെഡിക്കല്‍ സ്കൂള്‍ വിദ്യാർഥികള്‍, എംജി കോളജ് എന്‍സിസി കേഡറ്റുകള്‍, പോലീസുകാര്‍ ഉള്‍പ്പെടെ എഴുപതോളം പേര് രക്തദാനം ചെയ്തു.
ബ്ലഡ് ബാങ്ക് ഓഫീസര്‍ കെ.എസ്.ലക്ഷ്മി , നഴ്സിംഗ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ടി.രാജീവ്, ചീഫ് ലയ്സണ്‍ ഓഫീസര്‍ രാധാകൃഷ്ണന് നായര്‍, വിവിധ വകുപ്പുകളുടെ മാനേജര്‍മാര്‍ എന്നിവരും ക്യാമ്പില്‍ സന്നിഹിതരായിരുന്നു.