എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Friday, June 14, 2024 10:29 PM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ക്രൈം ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ . കോ​ട്ട​യം സ്വ​ദേ​ശി കു​രു​വി​ള ജോ​ർ​ജ് (43)ആ​ണ് മ​രി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. അ​സു​ഖ​വാ​ദി​ത​നാ​യി അ​ടു​ത്ത കാ​ല​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സു​ഖം പ്രാ​പി​ച്ച​ശേ​ഷം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നാ​ട്ടി​ലേ​ക്ക് അ​വ​ധി​യി​ൽ പോ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പ​ഴ​യ സ്റ്റേ​ഷ​നി​ൽ തി​രി​കെ പോ​കു​ന്ന​തി​ന്നു​ള്ള സ​ർ​ക്കാ​ർ ഓ​ർ​ഡ​റും ഇ​റ​ങ്ങി. ത​ന്‍റെ ട്രാ​ൻ​ഫ​ർ ഓ​ർ​ഡ​ർ വ​രു​ന്ന​ത് അ​റി​യാ​തെ​യാ​ണ് ജോ​ർ​ജ് യാ​ത്ര​യാ​യ​ത്.