കൂ​ട്ട​ത്ത​ല്ല് നി​ഷേ​ധി​ച്ച് കെ​എ​സ്‌​യു
Monday, May 27, 2024 1:37 AM IST
തിരുവനന്തപുരം: സം​സ്ഥാ​ന ക്യാ​മ്പി​ലെ കൂ​ട്ട​ത്ത​ല്ല് നി​ഷേ​ധി​ച്ച് കെ​എ​സ്‌​യു നേ​തൃ​ത്വം. ക്യാ​മ്പി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി, അ​തി​നെ പ​ർ​വ​തീ​ക​രി​ച്ച് കാ​ണി​ക്കാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെന്നും സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. സം​ഘ​ർ​ഷം ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ജ​ണ്ട​യാ​ണ്.

ഒ​രു കാമ്പ​സി​ലെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ലെ ത​ർ​ക്ക​ത്തെ ചൊ​ല്ലി​യു​ള്ള പ്രശ്നമാണ് ക്യാ​മ്പി​ൽ ഉ​ണ്ടാ​യ​തെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. സം​ഘ​ട​ന​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വത്തിൽ കെ​പി​സി​സി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കും. ക്യാ​മ്പി​ലെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് ച​ർ​ച്ചയാകാ​ൻ കാ​ര​ണ​ക്കാരാ​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷി​ക്കാ​ൻ കെ​പി​സി​സി

തിരുവനന്തപുരം: കെഎസ്‌യു പഠന ക്യാന്പിലെ സം​ഘ​ർ​ഷ​ത്തെക്കുറി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റിന് ധാ​രാ​ളം പ​രാ​തി കി​ട്ടി​യെ​ന്നും നി​ജസ്ഥി​തി അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ക​മ്മി​റ്റി അം​ഗം എം.എം. ന​സീ​ർ. കെ​എ​സ്‌​യു പ്രാ​ദേ​ശി​ക വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ ത​ർ​ക്ക​മാ​ണ് പ്ര​ശ്‌​ന​ത്തിനു കാ​ര​ണ​മാ​യ​ത്.

ചി​ല സം​ഘ​ർ​ഷങ്ങൾ ന​ട​ന്നു. തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും. അ​ന്വേ​ഷ​ണം ക​ഴി​ഞ്ഞ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് കെ​പി​സി​സി പ്ര​സി​ഡന്‍റ് കെ. സുധാകരനു ന​ൽ​കു​മെ​ന്നും എം. ​എം. ന​സീ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.​ മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ പ​ഴ​കു​ളം മ​ധു, എ.​കെ ശ​ശി എ​ന്നി​വ​രാ​ണ് മറ്റ് അം​ഗ​ങ്ങ​ൾ.