അ​ക്വേറി​യം ക​ത്തി ന​ശി​ച്ചു
Monday, May 27, 2024 1:37 AM IST
കാ​ട്ടാ​ക്ക​ട: അ​ക്വേറി​യം ക​ത്തി ന​ശി​ച്ചു. ബാ​ല​രാ​മ​പു​രം-​കാ​ട്ടാ​ക്ക​ട റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​രു​ത്താ​വൂ​ര്‍ ച​പ്പാ​ത്ത് വി.​എ​സ്.​ഭ​വ​നി​ല്‍ ഷി​ബി​ന്‍ ന​ട​ത്തു​ന്ന ബ്ര​ദേ​ഴ്‌​സ് അ​ക്വേ ​റി​യ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ക്വോ​റി​യ​ത്തി​ന് സ​മീ​പ​ത്തു​ള്ള കെ​ട്ടി​ട ഉ​ട​മ​യു​ടെ വീ​ടി​നു​ള്ളി​ലേ​യ്ക്ക് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 മ​ണി​യോ​ടു​കൂ​ടി പു​ക ഉ​യ​ര്‍​ന്ന് ക​യ​റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ക്വോ​റി​യ​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ കാ​ട്ടാ​ക്ക​ട​യി​ലെ അ​ഗ്നി​ശ​മ​ന​സേ​നേ​യെ വി​വി​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.


തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും,ഫോ​ര​ന്‍​സി​ക് സം​ഘ​വും ക​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി അ​ക്വോ​റി​യം ഉ​ട​മ ഷി​ബി​ന്‍ പ​റ​ഞ്ഞു. വി​ല​കൂ​ടി​യ പ്രാ​വു​ക​ളും, കി​ളി​ക​ളും, മു​യ​ലും ഉ​ള്‍​പ്പ​ടെ അ​ഗി​നി​ക്കി​ര​യാ​യി.