മ​ദ‍്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല: വീ​ട്ട​മ്മ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
Sunday, May 26, 2024 5:32 AM IST
കാ​ട്ടാ​ക്ക​ട : വീ​ട്ട​മ്മ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. മ​ദ‍്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന്‍റ വൈ​രാ​ഗ‍്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക ശ്ര​മ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വി​ള​പ്പി​ൽ നൂ​ലി​യോ​ട് വാ​ർ​ഡ് ചൊ​വ്വ​ല്ലൂ​ർ അ​ശ്വ​തി ഭ​വ​നി​ൽ മ​നോ​ജി (52) നെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ വ​ന്ന ഉ​യാ​ൾ പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നെ അ​മ്മ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സാ​രി​യി​ൽ തീ ​കൊ​ളു​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​യ്യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.