രോഗിയുമായി വന്ന ആംബുലൻസിന്റെ ഗ്ലാസ് അടിച്ചു തകർത്തു
1424850
Saturday, May 25, 2024 7:01 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ അതിഥി തൊഴിലാളികൾ അക്രമം നടത്തിയതായി പരാതി. രോഗിയുമായി വന്ന ആംബുലൻസിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 12നായിരുന്നു സംഭവം. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ ഗുരു മന്ദിരത്തിന് സമീപമുള്ള വീട്ടിൽ രോഗിയെ തിരിച്ചുകൊണ്ടുവന്ന ആംബുലൻസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വാഹനം തടഞ്ഞു നിർത്തി അതിഥി തൊഴിലാളികൾ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. അതേസമയം നാട്ടുകാർ സംഘടിച്ച് പ്രതികളെ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.